മത്സര ലഹരി തീരും മുമ്പേ....

പതിനഞ്ചാം ലോക്സഭാരൂപീകരണത്തിന്‍റെ ഭാഗമായുള്ള തിരഞ്ഞെടുപ്പിന്‍റെ ഘട്ടം ഘട്ടമായ മത്സര ആവേശത്തിലാണ് ഇന്ത്യന്‍ജനത.ആദ്യ ഘട്ടത്തില്‍ ഉള്‍പ്പെട്ട കേരളത്തിലെ ഇരുപതു മണ്ഡലങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് പൂര്‍ത്തിയായി.ഇപ്പോള്‍ കാത്തിരിക്കുന്നു ........ഫലമറിയാന്‍ ഇത്രയും നീണ്ട കാത്തിരിപ്പ് ഇതുവരെയും വന്നിട്ടില്ല . ഇതു തിരഞ്ഞെടുപ്പ് കമ്മീഷന്‍റെ ലീലാ വിലാസങ്ങളിലോന്നായി കാണാം .അതുകൊണ്ട് വലിയൊരു ഗുണമുണ്ട് .പൊതുവെ സംസാരപ്രിയരും തര്‍ക്ക ശാസ്ത്രത്തില്‍ മുമ്പരുമായ മലയാളിക്ക് ഒരു വിഷയമായി .അതിനേക്കാള്‍ രസകരം എല്ലാംകൊണ്ടും അനുഭവസമ്പന്നരെന്നു ഭാവിക്കുന്ന രാഷ്ട്രീയ നേതാക്കളുടെ അവകാശ വാദങ്ങളാണ് .എല്ലാറ്റിലുമുപരി ടി. വി .,പത്രം.,റേഡിയോ ..തുടങ്ങിയ മാധ്യമങ്ങള്‍ക്കെല്ലാം 'ഇലക്ഷന്‍ വിശകലം ' എന്ന പ്രത്യക പ്രോഗ്രാമിനും അവസരമായി.ഈ മേളക്കൊഴുപ്പിനിടയി
ലായിരുന്നു തൃശൂര്‍ പൂരവും.....പോരെ പൂരം......?
ജനാധിപത്യപരമായ തിരഞ്ഞെടുപ്പ് പ്രക്രിയയില്‍ ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്ത കാര്യങ്ങളാണ് ഇത്തവണയും സംഭവിച്ചത് .ഭരണവും,രാഷ്ട്രീയവും,
നേതാക്കളെയും അടുത്തറിയുന്ന തിരുവനന്തപുരത്താണ് ഏറ്റവും കുറവ് വോട്ടിങ്ങ് ശതമാനം .മിച്ചമായ ശതമാനം പേര്‍ വോട്ട് ചെയ്യുമ്പോള്‍ താരതമ്യേന ഭൂരിപക്ഷം കിട്ടുന്ന എന്നാല്‍ യഥാര്‍ അര്‍ഥത്തില്‍ മൊത്തം കണക്കെടുക്കുമ്പോള്‍ വളരെ കുറച്ചു ശതമാനം വോട്ടു ലഭിച്ചു ജയിക്കുന്നവന്‍ ഭരണം ആരംഭിക്കുന്നു .തന്നെ അനുകൂലിക്കുന്ന വളരെ കുറച്ചു പേരെ മാത്രമല്ല തന്നില്‍ വിശ്വാസമില്ലാത്ത ഒരു ഭൂരിപക്ഷത്തെ തന്നെ നയിക്കേണ്ടത്
അദ്ദേഹമാണ് ...
..എത്രമഹത്തായവിരോധാഭാസം !
ലായിരുന്നു തൃശൂര്‍ പൂരവും.....പോരെ പൂരം......?
ജനാധിപത്യപരമായ തിരഞ്ഞെടുപ്പ് പ്രക്രിയയില്‍ ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്ത കാര്യങ്ങളാണ് ഇത്തവണയും സംഭവിച്ചത് .ഭരണവും,രാഷ്ട്രീയവും,നേതാക്കളെയും അടുത്തറിയുന്ന തിരുവനന്തപുരത്താണ് ഏറ്റവും കുറവ് വോട്ടിങ്ങ് ശതമാനം .മിച്ചമായ ശതമാനം പേര്‍ വോട്ട് ചെയ്യുമ്പോള്‍ താരതമ്യേന ഭൂരിപക്ഷം കിട്ടുന്ന എന്നാല്‍ യഥാര്‍ അര്‍ഥത്തില്‍ മൊത്തം കണക്കെടുക്കുമ്പോള്‍ വളരെ കുറച്ചു ശതമാനം വോട്ടു ലഭിച്ചു ജയിക്കുന്നവന്‍ ഭരണം ആരംഭിക്കുന്നു .തന്നെ അനുകൂലിക്കുന്ന വളരെ കുറച്ചു പേരെ മാത്രമല്ല തന്നില്‍ വിശ്വാസമില്ലാത്ത ഒരു ഭൂരിപക്ഷത്തെ തന്നെ നയിക്കേണ്ടത്
അദ്ദേഹമാണ് ...
..എത്രമഹത്തായവിരോധാഭാസം !
പരമാവധി വോട്ടര്‍മാര്‍ തിരഞ്ഞെടുപ്പില്‍ പങ്കെടുക്കുമ്പോള്‍ മാത്രമാണ് ജനാധിപത്യം കൂടുതല്‍ സാര്‍ത്തകമാകുക എന്ന സത്യം വിസ്മരിച്ചുകൊണ്ട് ,അധികാരം മാത്രം ലകഷ്യമാക്കി നീങ്ങുന്ന വെറുമൊരു കൂട്ടങ്ങളായി എല്ലാ പ്രസ്ഥാനങ്ങളും അധ:പതിച്ചിരിക്കുന്നുവെന്നതിന്റെ ശക്തമായ തെളിവുകളില്‍ വളരെ ചെറുതായ ഒന്നാണ് ഓരോ പാര്‍ടിയും ഒളിഞ്ഞും തെളിഞ്ഞും രംഗത്ത് കൊണ്ടുവരുന്ന അപരന്മാരുടെ എണ്ണം .അവിടെ കൊടിയുടെനിറമോ,
പ്രത്യയശാസ്ത്രത്തിന്റെ സദാചാര സംഹിതയോ ഒന്നും വിഷയമാവുന്നില്ല ...
പ്രത്യയശാസ്ത്രത്തിന്റെ സദാചാര സംഹിതയോ ഒന്നും വിഷയമാവുന്നില്ല ...
കേരളത്തില്‍ ഇലക്ഷന്‍ പ്രചാരണത്തിനു വേണ്ടി മാത്രം ഇരുപത്തിയെട്ട് കോടി യോളം രൂപ ചിലവഴിച്ചുവെന്നാണ് ഔദ്യോഗിക കണക്ക്.അനൗദ്യോഗിക കണക്കുകള്‍ ഇതിനേക്കാള്‍ എത്രയോ കൂടുതലാണ്...
ഉദാഹരണത്തിന് ലോക്സഭ തിരഞ്ഞെടുപ്പ് കൊഴുപ്പിക്കുന്നതിന്റെ ഭാഗമായി ഈ കൊച്ചു കേരളത്തില്‍ മാത്രം നൂറ്റിയന്പതു കോടിയുടെ ഹവാലപ്പണം ഒഴുക്കിയെന്നു ഡയരക്ടരെട് ഓഫ് റെവന്യു ഇന്‍റെലിജന്‍സ് വിഭാഗ ത്തിനു വ്യക്തമായ തെളിവ് ലഭിച്ചിട്ടുണ്ടത്രേ ... .തങ്ങള്‍ക്ക് താല്‍പ്പര്യമുള്ള സ്ഥാനാരഥികള്‍
വിജയിക്കുമെന്നുറപ്പുള്ള മണ്ഡലങ്ങളിലാണ് ഹവാല കേന്ദ്രങ്ങള്‍ പണം രഹസ്യമായി വിതരണം ചെയ്തത്... .സ്ഥാനാര്‍ഥി നിര്‍ണ്ണയം മുതല്‍ തിരഞ്ഞെടുപ്പിന്‍റെ ഓരോ ഘട്ടത്തിലും ഈ സംഘങ്ങളുടെ
ഇടപെടലുകലുണ്ടായിരുന്നത്രേ ! കേരളത്തിലെ രണ്ടു കോടി പതിനെട്ടു ലക്ഷം വോട്ടര്‍മാരെ സ്വാധീനിക്കാന്‍ വേണ്ടിമാത്രമാണ് ഈ കോടികള്‍ മുടക്കിയതെന്നോര്‍ക്കുക ..കേരളത്തിലെ മൂന്നര കോടിയോളം വരുന്ന എല്ലാ മലയാളിക്കും പട്ടിണി കൂടാതെ വര്‍ഷങ്ങളോളം ജീവിക്കാന്‍ ഇത്രയും കോടികള്‍ വേണ്ടിവരില്ല..... അവിടെ യാണ് നമുക്കു മനസ്സിലാകുന്നത് ,പാവപ്പെട്ട ജനതയെ സേവിക്കാനോ
നാടിന്‍റെ പുരോഗതിലക്ഷ്യമാക്കിപ്രവര്‍ത്തിക്കാനൊ താല്പര്യമില്ലാത്ത , സ്വന്തം അത്യാഗ്രഹങ്ങള്‍ക്കുവേണ്ടിമാത്രം പരക്കം പായുന്ന വലിയൊരു കൂട്ടത്തിനാണ് യഥാര്‍ത്ഥ മത്സരലഹരി..

എല്ലാ വ്യക്തികളും തുല്യരാണെന്നും
എല്ലാവര്‍ക്കും തുല്യപ്രാധാന്യമുണ്ടെന്നും ഓര്‍മപ്പെടുത്തുന്ന ഒരു സംവിധാനമാണ് ജനാധിപത്യവ്യവസ്ഥിതി ......
രാജ്യത്തിന്‍റെ വികസനവും ഭദ്രതയും ഐക്യവും മതനിരപേക്ഷ സ്വഭാവവും ഉറപ്പാക്കാന്‍ കാര്യക്ഷമതയും സ്ഥിരതയും മൂല്യാതിഷ്ടിതമായി
പ്രവര്‍ത്ത്തിക്കുന്നതുമായ ഒരു ജനാധിപത്യ ഭരണകൂടത്തിനെ കഴിയു..
വോട്ടിങ്ങിലൂടെ ഒരു പ്രതീക്ഷയാണ് ......,
ഒരു ആഗ്രഹമാണ് നാം രേഖപ്പെടുത്തുന്നത് ..........
ആ പ്രതീക്ഷക്കൊത്തുയരേണ്ടത് ...ആ ആഗ്രഹം പൂര്‍ത്തീകരിക്കേണ്ടത് ജയിച്ചുകയരുന്ന ഓരോ അംഗത്തിന്‍റെയും ഉത്തരവാദിത്വമാണു........... അതല്ല മറിച്ചാണ് സംഭവിക്കുന്നതെങ്കില്‍ അവരുടെയൊക്കെ മടിക്കുത്തിനു പിടിച്ചു ചോദ്യം ചെയ്യേണ്ട തന്‍റെടവും കാണിക്കണം ഓരോ പൗരനും ...
എങ്കിലേ ഈ നാടു നന്നാവു.....വരും തലമുറ നന്നാവു....