കാണം വില്‍ക്കും ഞങ്ങള്‍...
നാരങ്ങ....കിലോ തൊണ്ണൂറു രൂപ ,മാങ്ങാ....എണ്‍പതു,ഉഴുന്ന്...എഴുപതു,അരി ...ഏത്തക്കായ...ഈ ലിസ്റ്റ് അപൂര്‍ണ മാക്കിയതാണ് .കാരണം ഈ ഓണക്കാലത്ത് മുഴുവന്‍ ലിസ്റ്റ് ഒരുമിച്ച് കണ്ടാല്‍ ഓരോ മല്ലുവും ഞെട്ടിത്തകര്‍ന്നു പോകും...എന്നിരുന്നാലും ഞങ്ങളാഘോഷിക്കും .....
തനി നാടന്‍ രീതിയില്‍ സദ്യയൊരുക്കി ചുരുങ്ങിയത് ഒരു പായസമെന്കിലും വച്ചു ഉപ്പേരിയും മറ്റുമായി ....ഈ ഓണം.അതിന്റെ മുന്നോടിയാണ് ക്യൂ നില്‍ക്കല്‍...തുടക്കം സംസ്ഥാന സര്‍ക്കാര്‍ ആവിഷ്ക്കരിച്ച പച്ചക്കറി സ്ടാലുകളില്‍ നിന്നു തന്നെ...അടുത്ത ക്യൂ സര്ക്കാരിന്റെതന്നെ ബിവരെജസിനു മുന്‍പില്‍.പച്ചക്കറി സ്റ്റാലിന് മുന്‍പില്‍ അല്‍പ സ്വല്പം ബഹളവും തല്ലും ഉണ്ടാക്കിയാല്‍ത്തന്നെ അതിന് പ്രായശ്ചിത്തമായി ഈ ക്യൂവില്‍ ഞങ്ങള്‍ മല്ലുമാര്‍ വളരെ ശാന്തരാന് ...
ഇനി ക്യൂ നില്ക്കാന്‍ താല്‍പ്പര്യമില്ലാത്ത സദ്യയുണ്ടാക്കാന്‍ സമയമില്ലാത്ത മല്ലുമാര്‍ക്ക് സര്ക്കാരിന്റെ തന്നെ കെ ടി ഡി സി ഹോട്ടല്‍ മുതല്‍ വമ്പന്‍ ഹോട്ടലുകള്‍വരെ കിടിലന്‍ സദ്യയോരുക്കിയിട്ടുണ്ട്. നാല്പതു രൂപ മുതല്‍ നാനൂറു രൂപ വരെ ആവറേജ് റേറ്റ് ...പിന്നെയങ്ങോട്ട് പണ്ടു കണക്കു ക്ലാസ്സില്‍ എപ്പോഴും കേള്‍ക്കാറുള്ള ഇന്‍ഫിനിറ്റി യാണ് റേറ്റ്...അല്പം കാശു കൂടിയാലെന്താ നല്ല തൂശനിലയില്‍ പരമ്പരാഗതമായ രീതിയില്‍ തന്നെ സദ്യ!...ഗ്രാമങ്ങളിലെ ഇലകളെല്ലാം ഇങ്ങിനെ നഗരങ്ങളിലേക്ക് പോകുന്നത്കൊണ്ടു ഗ്രാമമല്ലുമാര്‍ വിഷമിക്കേണ്ട. ഒറിജിനലിനെ വെല്ലുന്ന പേപ്പര്‍ വാഴയിലകള്‍ മാര്‍കറ്റില്‍ സുലഭമാണ്...
ഇനി ക്യൂ നില്ക്കാന്‍ താല്‍പ്പര്യമില്ലാത്ത സദ്യയുണ്ടാക്കാന്‍ സമയമില്ലാത്ത മല്ലുമാര്‍ക്ക് സര്ക്കാരിന്റെ തന്നെ കെ ടി ഡി സി ഹോട്ടല്‍ മുതല്‍ വമ്പന്‍ ഹോട്ടലുകള്‍വരെ കിടിലന്‍ സദ്യയോരുക്കിയിട്ടുണ്ട്. നാല്പതു രൂപ മുതല്‍ നാനൂറു രൂപ വരെ ആവറേജ് റേറ്റ് ...പിന്നെയങ്ങോട്ട് പണ്ടു കണക്കു ക്ലാസ്സില്‍ എപ്പോഴും കേള്‍ക്കാറുള്ള ഇന്‍ഫിനിറ്റി യാണ് റേറ്റ്...അല്പം കാശു കൂടിയാലെന്താ നല്ല തൂശനിലയില്‍ പരമ്പരാഗതമായ രീതിയില്‍ തന്നെ സദ്യ!...ഗ്രാമങ്ങളിലെ ഇലകളെല്ലാം ഇങ്ങിനെ നഗരങ്ങളിലേക്ക് പോകുന്നത്കൊണ്ടു ഗ്രാമമല്ലുമാര്‍ വിഷമിക്കേണ്ട. ഒറിജിനലിനെ വെല്ലുന്ന പേപ്പര്‍ വാഴയിലകള്‍ മാര്‍കറ്റില്‍ സുലഭമാണ്...പിന്നെ.....ഓണപൂക്കല മത്സരം....,
പുലികളി... തുടങ്ങി ഓണക്കളികള്‍ വേറെ..അങ്ങിങ്ങായി ചെറു സംഘങ്ങളായുള്ള ഓണത്തല്ലും ഒഴിവാക്കാനാവാത്തതാണ്...
പിന്നെ...മാവേലിതമ്പുരാനും ,വാമനനും...
ഓരോ കവല തോറും എല്ലാവരിലും അനുഗ്രഹം ചൊരിഞ്ഞു ഓണക്കാലം കഴിയും വരെ അവരുടെ സാന്നിധ്യമു രപ്പിക്കാം ...മാത്രമല്ല ഷോപ്പിംഗ്‌മാളുകള്‍ക്ക് ഉപഭോക്താക്കളെ ആകര്‍ഷിച്ചു "ചെണ്ട കോട്ടൂ...സമ്മാനം നേടൂ...","പപ്പടം പൊട്ടിക്കൂ.."എന്നിങ്ങനെയുള്ള മഹത്തായ കലാപരിപാടികളിലേക്ക് ആളുകളെ നയിക്കേണ്ട ഡ്യൂട്ടിയും ഇപ്പോള്‍ മാവേലിതമ്പുരാനെ ഏല്പിച്ചിരിക്കുന്നു...
മാത്രമല്ല ,അണുകുടുംബ മല്ലുമാര്‍ പ്രായമായവരെ വര്‍ഷത്തില്‍ ഒരു തവണയെങ്കിലും ഓര്‍മ്മിക്കുകയും ഓണക്കൊടിയിലൂടെ അവര്ക്കു പ്രാധാന്യം കൊടുക്കുകയും ചെയ്യുന്ന കാലമാണ് ഓണക്കാലം....