04 October 2009



ഒരു ചെറിയ ഇടവേളയ്ക്കു ശേഷമാണ് വീണ്ടും അഭിനയിക്കാനും നിര്‍മാണത്തിനും ഒരുങ്ങുന്നത്.ചെറുതെന്ന് പറയാമെങ്കിലും വര്‍ഷങ്ങളുടെ ഇടവേള...അതുകൊണ്ടാണ് ഭഗവാന് സമര്‍പ്പിച്ചുകൊണ്ട് ഗാനം തിരഞ്ഞെടുത്തത്.തീര്‍ച്ചയായും എല്ലാവരുടെയും അനുഗ്രഹം ,സ്നേഹം ,അംഗീകാരം ...ഇവയെല്ലാം പ്രതീക്ഷിക്കുന്നു_ആത്മാര്‍ത്ഥമായിത്തന്നെ. മണ്ഡലകാലത്ത് എല്ലാ ചാനലുകളിലും ഗാനം സംപ്രേഷണം ചെയ്തു തുടങ്ങും...ഇതിന്റെ അണിയറ ശില്പികളെ പരിചയപ്പെടുത്തട്ടെ...











തികച്ചും സ്വകാര്യമായ എന്റെ ദൈവവിശ്വാസത്തെക്കുറിച്ച് അല്പം പറഞ്ഞോട്ടെ...മനസ്സില്‍ വിപ്ലവ പ്രസ്ഥാനങ്ങളോട് ആഭിമുഖ്യം തുടങ്ങിയ കാലത്തും ദൈവവിശ്വാസം കൈവിട്ടു പോകാതെ കാത്തു സൂക്ഷിച്ചു.അതുകൊണ്ടുതന്നെ എന്നില്‍ ഒരു ശക്തി _ഒരു സംരക്ഷണം കൂടെയുണ്ടെന്ന ഓര്‍മപ്പെടുത്തല്‍ എപ്പോഴുമുണ്ടായിരുന്നു...

എല്ലാവരെയുംപോലെ വളരെ കുഞ്ഞുനാളില്‍ വീട്ടില്‍ സന്ധ്യക്കുള്ള വിളക്ക് വെക്കലും പ്രാര്‍ത്ഥനയുമാണ്‌ എന്നെ ദൈവത്തോടടുപ്പിച്ചത്.സ്കൂളില്‍ മിടുക്കനാവനെ എന്നായിരുന്നു അന്നത്തെ പ്രാര്‍ത്ഥന. പ്രാര്‍ത്ഥന ദൈവം തള്ളിയില്ല എന്ന് തന്നെയായിരുന്നു പിന്നീടുള്ള അനുഭവങ്ങള്‍..

ഗ്രാമത്തിലെ ദേവി ക്ഷേത്രമായിരുന്നു ഓര്‍മയിലെ ആദ്യ ആരാധനാലയം..സ്വയംഭൂവായ ദേവിയോട് എന്റെ കൊച്ചു കൊച്ചു ആഗ്രഹങ്ങള്‍ പ്രാര്‍ത്ഥിക്കും. മിക്കവാറും എല്ലാം നടത്തിത്തരുമായിരുന്നു.ചിലതുചെയ്തു തരില്ല,അപ്പോഴല്പം പിണക്കം തോന്നുമായിരുന്നു.പിന്നീടാണ് തിരിച്ചറിഞ്ഞത് _ചില കാര്യങ്ങള്‍ ചെയ്തു തരാതിരുന്നത് എന്റെ നല്ലതിനായിരുന്നു_ തിരിച്ചറിവ് വന്നപ്പോള്‍ ദേവിയോടിഷ്ടം കൂടി.


ഇന്നും നഗരത്തിന്റെ തിരക്കുകള്‍ക്കിടയില്‍നിന്നു ജോലിയുടെ സമയക്കുരവില്‍നിന്നു ഒന്നോ രണ്ടോ ദിവസത്തെ അവധിക്കു ഗ്രാമത്തിലെത്തുമ്പോള്‍ ദേവിയെ തൊഴാന്‍ പോകും.എല്ലാറ്റിനും നന്ദി പറയും...കൊച്ചു കൊച്ചു വിജയങ്ങളിലൂടെ ജീവിതം സന്തോഷമായി മോന്നോട്ടു കൊണ്ടുപോകുന്നതിന്...




മുതിര്‍ന്നവര്‍ പറഞ്ഞു തരാറുണ്ടായിരുന്ന കഥകളെക്കാള്‍ കൂടുതല്‍ ദൈവങ്ങളെ അറിഞ്ഞത് ചിത്രകഥ കളിലൂടെയായിരുന്നു.ഒരുപാടു ദൈവങ്ങള്‍ ....ഒരുപാടു അവതാരങ്ങള്‍ ...അവരില്‍ ആദ്യം മനസുടക്കിയത് ജാതി മതങ്ങള്‍ക്കതീതമായി എല്ലാ മനുഷ്യരെയും സ്നേഹിക്കണമെന്നു കാണിച്ചുതന്ന അയ്യപ്പസ്വാമിയിലായിരുന്നു. അയ്യപ്പനും വാവരും ഒരു നല്ല കൂടുകെട്ടിന്റെ ഏറ്റവും വലിയ ഉദാഹരണമായി ഇന്നത്തെ കാലത്തെ പ്രസക്തിയുള്ള മോഡലായി മനസ്സില്‍ നില്ക്കുന്നു...

ദൈവം സ്നേഹമാണ് സുഹൃത്താണ് സംരക്ഷണമാണ് എന്ന അറിവ് ഒരു വല്ലാത്ത ആനന്ദം തരുന്നു. എന്നിലെ സ്വഭാവ വിശേഷങ്ങള്‍ പ്രാര്‍ത്ഥനയിലൂടെ പങ്കുവക്കാന്‍ ...വിഷമം തോന്നുമ്പോള്‍ ...ചില ചില സ്വകാര്യ സന്തോഷങ്ങള്‍ പങ്കുവക്കാന്‍ എല്ലാം ഞാന്‍ ആദ്യം തിരഞ്ഞെടുക്കുന്നത് ദൈവത്തെയാണ്...ശേഷം ദൈവം തന്ന ഒരുപാടു നല്ല സുഹൃത്തുക്കളെയും ...

പ്രായ ഭേദങ്ങലോ ലിംഗ ഭേദങ്ങലോ ഇല്ലാത്ത ഒരു നല്ല സുഹൃത്ത് വലയം ...അതാണെന്റെ ശക്തി ....അതാണെനിക്ക് ദൈവം തന്ന ഏറ്റവും നല്ല വരം...അതുപോലെ സ്വന്തം കുടുംബവും മാതാപിതാക്കളും നല്കുന്ന പിന്തുണയാണ് അപ്രതീക്ഷിത സാമ്പത്തിക നഷ്ടങ്ങള്‍ തരണം ചെയ്തുകൊണ്ട് വീണ്ടും വീണ്ടും ഈ മേഖലയില്‍ പരീക്ഷണങ്ങള്‍ നടത്താന്‍ തയ്യാറാകുന്നത്..അങ്ങിനെയുള്ള ഒരു കൂട്ടുകെട്ടിന്റെ പ്രോത്സാഹനമാണ് ,ആഗ്രഹമാണ് _ശാസ്താരം _എന്ന ഈ ഇടവേളയ്ക്കു ശേഷമുള്ള തുടക്കം.

ഒരുപാടു ആശയങ്ങള്‍ മനസ്സിലുണ്ട്. ഓരോന്നും സമയമെടുത്ത് നല്ല പ്ലാനിങ്ങോടെ മാത്രമെ ചെയ്യുകയുള്ളൂ ...പുതിയ പ്രതിഭകള്‍ക്ക് അവസരം കൊടുത്തുകൊണ്ടുള്ള സാമൂഹിക പ്രസക്തിയുള്ള മൂന്നു ഡോകുമെന്ററി ഫിലിംസ് ആയിരിക്കും അടുത്ത വര്‍ക്ക്‌. എല്ലാം ഉദ്ദേശിക്കുന്ന പോലെ നടക്കാന്‍ ഭഗവാനോട് പ്രാര്‍ത്ഥിക്കുന്നു..കൂടെ എല്ലാവരുടെയും അനുഗ്രഹങ്ങളും പ്രതീക്ഷിച്ചുകൊള്ളുന്നു ....





മണ്ഡലം വന്നല്ലോ..മണിമാലയനിഞ്ഞല്ലോ....വൃശ്ചിക മാസ പുലരിയില്‍ പൂക്കും നാമം ഉണര്‍ന്നല്ലോ ...സ്വാമി ഗീതം ഉണര്‍ന്നല്ലോ ....സ്വാമി ശരണം അയ്യപ്പാ ...ശരണം ശരണം അയ്യപ്പാ....



01 September 2009

കാണം വില്‍ക്കും ഞങ്ങള്‍...

നാരങ്ങ....കിലോ തൊണ്ണൂറു രൂപ ,മാങ്ങാ....എണ്‍പതു,ഉഴുന്ന്...എഴുപതു,അരി ...ഏത്തക്കായ...
ഈ ലിസ്റ്റ് അപൂര്‍ണ മാക്കിയതാണ് .കാരണം ഈ ഓണക്കാലത്ത്‌ മുഴുവന്‍ ലിസ്റ്റ് ഒരുമിച്ച് കണ്ടാല്‍ ഓരോ മല്ലുവും ഞെട്ടിത്തകര്‍ന്നു പോകും...എന്നിരുന്നാലും ഞങ്ങളാഘോഷിക്കും ..... തനി നാടന്‍ രീതിയില്‍ സദ്യയൊരുക്കി ചുരുങ്ങിയത് ഒരു പായസമെന്കിലും വച്ചു ഉപ്പേരിയും മറ്റുമായി ....ഈ ഓണം.
അതിന്റെ മുന്നോടിയാണ് ക്യൂ നില്‍ക്കല്‍...തുടക്കം സംസ്ഥാന സര്‍ക്കാര്‍ ആവിഷ്ക്കരിച്ച പച്ചക്കറി സ്ടാലുകളില്‍ നിന്നു തന്നെ...അടുത്ത ക്യൂ സര്ക്കാരിന്റെതന്നെ ബിവരെജസിനു മുന്‍പില്‍.പച്ചക്കറി സ്റ്റാലിന് മുന്‍പില്‍ അല്‍പ സ്വല്പം ബഹളവും തല്ലും ഉണ്ടാക്കിയാല്‍ത്തന്നെ അതിന് പ്രായശ്ചിത്തമായി ഈ ക്യൂവില്‍ ഞങ്ങള്‍ മല്ലുമാര്‍ വളരെ ശാന്തരാന് ...
ഇനി ക്യൂ നില്ക്കാന്‍ താല്‍പ്പര്യമില്ലാത്ത സദ്യയുണ്ടാക്കാന്‍ സമയമില്ലാത്ത മല്ലുമാര്‍ക്ക് സര്ക്കാരിന്റെ തന്നെ കെ ടി ഡി സി ഹോട്ടല്‍ മുതല്‍ വമ്പന്‍ ഹോട്ടലുകള്‍വരെ കിടിലന്‍ സദ്യയോരുക്കിയിട്ടുണ്ട്. നാല്പതു രൂപ മുതല്‍ നാനൂറു രൂപ വരെ ആവറേജ് റേറ്റ് ...പിന്നെയങ്ങോട്ട് പണ്ടു കണക്കു ക്ലാസ്സില്‍ എപ്പോഴും കേള്‍ക്കാറുള്ള ഇന്‍ഫിനിറ്റി യാണ് റേറ്റ്...അല്പം കാശു കൂടിയാലെന്താ നല്ല തൂശനിലയില്‍ പരമ്പരാഗതമായ രീതിയില്‍ തന്നെ സദ്യ!...ഗ്രാമങ്ങളിലെ ഇലകളെല്ലാം ഇങ്ങിനെ നഗരങ്ങളിലേക്ക് പോകുന്നത്കൊണ്ടു ഗ്രാമമല്ലുമാര്‍ വിഷമിക്കേണ്ട. ഒറിജിനലിനെ വെല്ലുന്ന പേപ്പര്‍ വാഴയിലകള്‍ മാര്‍കറ്റില്‍ സുലഭമാണ്...
പിന്നെ.....ഓണപൂക്കല മത്സരം....,
പുലികളി... തുടങ്ങി ഓണക്കളികള്‍ വേറെ..അങ്ങിങ്ങായി ചെറു സംഘങ്ങളായുള്ള ഓണത്തല്ലും ഒഴിവാക്കാനാവാത്തതാണ്...
പിന്നെ...മാവേലിതമ്പുരാനും ,വാമനനും...
ഓരോ കവല തോറും എല്ലാവരിലും അനുഗ്രഹം ചൊരിഞ്ഞു ഓണക്കാലം കഴിയും വരെ അവരുടെ സാന്നിധ്യമു രപ്പിക്കാം ...മാത്രമല്ല ഷോപ്പിംഗ്‌മാളുകള്‍ക്ക് ഉപഭോക്താക്കളെ ആകര്‍ഷിച്ചു "ചെണ്ട കോട്ടൂ...സമ്മാനം നേടൂ...","പപ്പടം പൊട്ടിക്കൂ.."എന്നിങ്ങനെയുള്ള മഹത്തായ കലാപരിപാടികളിലേക്ക് ആളുകളെ നയിക്കേണ്ട ഡ്യൂട്ടിയും ഇപ്പോള്‍ മാവേലിതമ്പുരാനെ ഏല്പിച്ചിരിക്കുന്നു...
മാത്രമല്ല ,അണുകുടുംബ മല്ലുമാര്‍ പ്രായമായവരെ വര്‍ഷത്തില്‍ ഒരു തവണയെങ്കിലും ഓര്‍മ്മിക്കുകയും ഓണക്കൊടിയിലൂടെ അവര്ക്കു പ്രാധാന്യം കൊടുക്കുകയും ചെയ്യുന്ന കാലമാണ് ഓണക്കാലം....
വള്ളം കളിയും മത്സരയിനങ്ങളും കലാപരിപാടികളും ഫ്ലോട്ട് കളുമായി ഓണാഘോഷത്തിനു തിരശീല വീഴുന്നതുവരെ ......
സാമ്പത്തികമാന്ന്യവും രോഗഭീതിയും തീവ്രവാദഭീഷണിയും എല്ലാം തല്ക്കാലം മറന്നു... ലോകത്തിന്റെ ഏത് കോണിലും ജീവിക്കുന്ന ഓരോ മലയാളിക്കും കൈമാറാം... നന്മയുടെയും സമൃദ്ധിയുടെയും സഹോദര്യത്ത്തിന്റെയും ആ പഴയ -കള്ളവും ചതിയും കൊട്ടേഷന്‍ സംഘങ്ങലുമില്ലാത്ത നല്ല കാലം ഓര്‍മിച്ചുകൊണ്ട്‌......

29 June 2009

ലോഹിതദാസ്

കിരീടത്തിലെ സേതുമാധവന്‍ അമരത്തിലെ അച്ചൂട്ടി തുടങ്ങിയ സാധാരണക്കാരുടെ നൊമ്പരങ്ങള്‍ മലയാളികളെ അനുഭവിപ്പിച്ച പ്രിയ കഥാകാരന് ...


11 May 2009

മത്സര ലഹരി തീരും മുമ്പേ....

പതിനഞ്ചാം ലോക്സഭാരൂപീകരണത്തിന്‍റെ ഭാഗമായുള്ള തിരഞ്ഞെടുപ്പിന്‍റെ ഘട്ടം ഘട്ടമായ മത്സര ആവേശത്തിലാണ് ഇന്ത്യന്‍ജനത.ആദ്യ ഘട്ടത്തില്‍ ഉള്‍പ്പെട്ട കേരളത്തിലെ ഇരുപതു മണ്ഡലങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ്‌ പൂര്‍ത്തിയായി.ഇപ്പോള്‍ കാത്തിരിക്കുന്നു ........ഫലമറിയാന്‍ ഇത്രയും നീണ്ട കാത്തിരിപ്പ്‌ ഇതുവരെയും വന്നിട്ടില്ല . ഇതു തിരഞ്ഞെടുപ്പ്‌ കമ്മീഷന്‍റെ ലീലാ വിലാസങ്ങളിലോന്നായി കാണാം .അതുകൊണ്ട് വലിയൊരു ഗുണമുണ്ട് .പൊതുവെ സംസാരപ്രിയരും തര്‍ക്ക ശാസ്ത്രത്തില്‍ മുമ്പരുമായ മലയാളിക്ക്‌ ഒരു വിഷയമായി .അതിനേക്കാള്‍ രസകരം എല്ലാംകൊണ്ടും അനുഭവസമ്പന്നരെന്നു ഭാവിക്കുന്ന രാഷ്ട്രീയ നേതാക്കളുടെ അവകാശ വാദങ്ങളാണ് .എല്ലാറ്റിലുമുപരി ടി. വി .,പത്രം.,റേഡിയോ ..തുടങ്ങിയ മാധ്യമങ്ങള്‍ക്കെല്ലാം 'ഇലക്ഷന്‍ വിശകലം ' എന്ന പ്രത്യക പ്രോഗ്രാമിനും അവസരമായി.ഈ മേളക്കൊഴുപ്പിനിടയി
ലായിരുന്നു തൃശൂര്‍ പൂരവും.....പോരെ പൂരം......?
ജനാധിപത്യപരമായ തിരഞ്ഞെടുപ്പ് പ്രക്രിയയില്‍ ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്ത കാര്യങ്ങളാണ് ഇത്തവണയും സംഭവിച്ചത് .ഭരണവും,രാഷ്ട്രീയവും,
നേതാക്കളെയും അടുത്തറിയുന്ന തിരുവനന്തപുരത്താണ് ഏറ്റവും കുറവ് വോട്ടിങ്ങ് ശതമാനം .മിച്ചമായ ശതമാനം പേര്‍ വോട്ട്‌ ചെയ്യുമ്പോള്‍ താരതമ്യേന ഭൂരിപക്ഷം കിട്ടുന്ന എന്നാല്‍ യഥാര്‍ അര്‍ഥത്തില്‍ മൊത്തം കണക്കെടുക്കുമ്പോള്‍ വളരെ കുറച്ചു ശതമാനം വോട്ടു ലഭിച്ചു ജയിക്കുന്നവന്‍ ഭരണം ആരംഭിക്കുന്നു .തന്നെ അനുകൂലിക്കുന്ന വളരെ കുറച്ചു പേരെ മാത്രമല്ല തന്നില്‍ വിശ്വാസമില്ലാത്ത ഒരു ഭൂരിപക്ഷത്തെ തന്നെ നയിക്കേണ്ടത്
അദ്ദേഹമാണ് ...
..എത്രമഹത്തായവിരോധാഭാസം !
പരമാവധി വോട്ടര്‍മാര്‍ തിരഞ്ഞെടുപ്പില്‍ പങ്കെടുക്കുമ്പോള്‍ മാത്രമാണ് ജനാധിപത്യം കൂടുതല്‍ സാര്‍ത്തകമാകുക എന്ന സത്യം വിസ്മരിച്ചുകൊണ്ട്‌ ,അധികാരം മാത്രം ലകഷ്യമാക്കി നീങ്ങുന്ന വെറുമൊരു കൂട്ടങ്ങളായി എല്ലാ പ്രസ്ഥാനങ്ങളും അധ:പതിച്ചിരിക്കുന്നുവെന്നതിന്റെ ശക്തമായ തെളിവുകളില്‍ വളരെ ചെറുതായ ഒന്നാണ് ഓരോ പാര്‍ടിയും ഒളിഞ്ഞും തെളിഞ്ഞും രംഗത്ത് കൊണ്ടുവരുന്ന അപരന്മാരുടെ എണ്ണം .അവിടെ കൊടിയുടെനിറമോ,
പ്രത്യയ
ശാസ്ത്രത്തിന്റെ സദാചാര സംഹിതയോ ഒന്നും വിഷയമാവുന്നില്ല ...
കേരളത്തില്‍ ഇലക്ഷന്‍ പ്രചാരണത്തിനു വേണ്ടി മാത്രം ഇരുപത്തിയെട്ട് കോടി യോളം രൂപ ചിലവഴിച്ചുവെന്നാണ് ഔദ്യോഗിക കണക്ക്.അനൗദ്യോഗിക കണക്കുകള്‍ ഇതിനേക്കാള്‍ എത്രയോ കൂടുതലാണ്...
ഉദാഹരണത്തിന് ലോക്സഭ തിരഞ്ഞെടുപ്പ്‌ കൊഴുപ്പിക്കുന്നതിന്റെ ഭാഗമായി ഈ കൊച്ചു കേരളത്തില്‍ മാത്രം നൂറ്റിയന്പതു കോടിയുടെ ഹവാലപ്പണം ഒഴുക്കിയെന്നു ഡയരക്ടരെട് ഓഫ് റെവന്യു ഇന്‍റെലിജന്‍സ് വിഭാഗ ത്തിനു വ്യക്തമായ തെളിവ് ലഭിച്ചിട്ടുണ്ടത്രേ ... .തങ്ങള്‍ക്ക്‌ താല്‍പ്പര്യമുള്ള സ്ഥാനാരഥികള്‍
വിജയിക്കുമെന്നുറപ്പുള്ള മണ്ഡലങ്ങളിലാണ് ഹവാല കേന്ദ്രങ്ങള്‍ പണം രഹസ്യമായി വിതരണം ചെയ്തത്‌... .സ്ഥാനാര്‍ഥി നിര്‍ണ്ണയം മുതല്‍ തിരഞ്ഞെടുപ്പിന്‍റെ ഓരോ ഘട്ടത്തിലും ഈ സംഘങ്ങളുടെ
ഇടപെടലുകലുണ്ടായിരുന്നത്രേ
! കേരളത്തിലെ രണ്ടു കോടി പതിനെട്ടു ലക്ഷം വോട്ടര്‍മാരെ സ്വാധീനിക്കാന്‍ വേണ്ടിമാത്രമാണ് ഈ കോടികള്‍ മുടക്കിയതെന്നോര്‍ക്കുക ..കേരളത്തിലെ മൂന്നര കോടിയോളം വരുന്ന എല്ലാ മലയാളിക്കും പട്ടിണി കൂടാതെ വര്‍ഷങ്ങളോളം ജീവിക്കാന്‍ ഇത്രയും കോടികള്‍ വേണ്ടിവരില്ല..... അവിടെ യാണ് നമുക്കു മനസ്സിലാകുന്നത്‌ ,പാവപ്പെട്ട ജനതയെ സേവിക്കാനോ
നാടിന്‍റെ പുരോഗതിലക്ഷ്യമാക്കിപ്രവര്‍ത്തിക്കാനൊ താല്പര്യമില്ലാത്ത , സ്വന്തം അത്യാഗ്രഹങ്ങള്‍ക്കുവേണ്ടിമാത്രം പരക്കം പായുന്ന വലിയൊരു കൂട്ടത്തിനാണ് യഥാര്‍ത്ഥ മത്സരലഹരി..

എല്ലാ വ്യക്തികളും തുല്യരാണെന്നും
എല്ലാവര്‍ക്കും തുല്യപ്രാധാന്യമുണ്ടെന്നും ഓര്‍മപ്പെടുത്തുന്ന ഒരു സംവിധാനമാണ് ജനാധിപത്യവ്യവസ്ഥിതി ......
രാജ്യത്തിന്‍റെ വികസനവും ഭദ്രതയും ഐക്യവും മതനിരപേക്ഷ സ്വഭാവവും ഉറപ്പാക്കാന്‍ കാര്യക്ഷമതയും സ്ഥിരതയും മൂല്യാതിഷ്ടിതമായി
പ്രവര്‍ത്ത്തിക്കുന്നതുമായ ഒരു ജനാധിപത്യ ഭരണകൂടത്തിനെ കഴിയു..

വോട്ടിങ്ങിലൂടെ ഒരു പ്രതീക്ഷയാണ് ......,
ഒരു ആഗ്രഹമാണ് നാം രേഖപ്പെടുത്തുന്നത് ..........
ആ പ്രതീക്ഷക്കൊത്തുയരേണ്ടത് ...ആ ആഗ്രഹം പൂര്‍ത്തീകരിക്കേണ്ടത്‌ ജയിച്ചുകയരുന്ന ഓരോ അംഗത്തിന്‍റെയും ഉത്തരവാദിത്വമാണു........... അതല്ല മറിച്ചാണ് സംഭവിക്കുന്നതെങ്കില്‍ അവരുടെയൊക്കെ മടിക്കുത്തിനു പിടിച്ചു ചോദ്യം ചെയ്യേണ്ട തന്‍റെടവും കാണിക്കണം ഓരോ പൗരനും ...
എങ്കിലേ ഈ നാടു നന്നാവു.....വരും തലമുറ നന്നാവു....