ഒരു ചെറിയ ഇടവേളയ്ക്കു ശേഷമാണ് വീണ്ടും അഭിനയിക്കാനും നിര്‍മാണത്തിനും ഒരുങ്ങുന്നത്.ചെറുതെന്ന് പറയാമെങ്കിലും വര്‍ഷങ്ങളുടെ ഇടവേള...അതുകൊണ്ടാണ് ഭഗവാന് സമര്‍പ്പിച്ചുകൊണ്ട് ഈ ഗാനം തിരഞ്ഞെടുത്തത്.തീര്‍ച്ചയായും എല്ലാവരുടെയും അനുഗ്രഹം ,സ്നേഹം ,അംഗീകാരം ...ഇവയെല്ലാം പ്രതീക്ഷിക്കുന്നു_ആത്മാര്‍ത്ഥമായിത്തന്നെ.ഈ മണ്ഡലകാലത്ത് എല്ലാ ചാനലുകളിലും ഈ ഗാനം സംപ്രേഷണം ചെയ്തു തുടങ്ങും...ഇതിന്റെ അണിയറ ശില്പികളെ പരിചയപ്പെടുത്തട്ടെ...

തികച്ചും സ്വകാര്യമായ എന്റെ ദൈവവിശ്വാസത്തെക്കുറിച്ച് അല്പം പറഞ്ഞോട്ടെ...മനസ്സില്‍ വിപ്ലവ പ്രസ്ഥാനങ്ങളോട് ആഭിമുഖ്യം തുടങ്ങിയ കാലത്തും ഈ ദൈവവിശ്വാസം കൈവിട്ടു പോകാതെ കാത്തു സൂക്ഷിച്ചു.അതുകൊണ്ടുതന്നെ എന്നില്‍ ഒരു ശക്തി _ഒരു സംരക്ഷണം കൂടെയുണ്ടെന്ന ഓര്‍മപ്പെടുത്തല്‍ എപ്പോഴുമുണ്ടായിരുന്നു...
എല്ലാവരെയുംപോലെ വളരെ കുഞ്ഞുനാളില്‍ വീട്ടില്‍ സന്ധ്യക്കുള്ള വിളക്ക് വെക്കലും പ്രാര്‍ത്ഥനയുമാണ് എന്നെ ദൈവത്തോടടുപ്പിച്ചത്.സ്കൂളില്‍ മിടുക്കനാവനെ എന്നായിരുന്നു അന്നത്തെ പ്രാര്‍ത്ഥന.ആ പ്രാര്‍ത്ഥന ദൈവം തള്ളിയില്ല എന്ന് തന്നെയായിരുന്നു പിന്നീടുള്ള അനുഭവങ്ങള്‍..
ഗ്രാമത്തിലെ ദേവി ക്ഷേത്രമായിരുന്നു ഓര്‍മയിലെ ആദ്യ ആരാധനാലയം..സ്വയംഭൂവായ ദേവിയോട് എന്റെ കൊച്ചു കൊച്ചു ആഗ്രഹങ്ങള്‍ പ്രാര്‍ത്ഥിക്കും. മിക്കവാറും എല്ലാം നടത്തിത്തരുമായിരുന്നു.ചിലതുചെയ്തു തരില്ല,അപ്പോഴല്പം പിണക്കം തോന്നുമായിരുന്നു.പിന്നീടാണ് തിരിച്ചറിഞ്ഞത് _ചില കാര്യങ്ങള്‍ ചെയ്തു തരാതിരുന്നത് എന്റെ നല്ലതിനായിരുന്നു_ആ തിരിച്ചറിവ് വന്നപ്പോള്‍ ദേവിയോടിഷ്ടം കൂടി.
ഇന്നും നഗരത്തിന്റെ തിരക്കുകള്‍ക്കിടയില്‍നിന്നു ജോലിയുടെ സമയക്കുരവില്നിന്നു ഒന്നോ രണ്ടോ ദിവസത്തെ അവധിക്കു ഗ്രാമത്തിലെത്തുമ്പോള്‍ ദേവിയെ തൊഴാന്‍ പോകും.എല്ലാറ്റിനും നന്ദി പറയും...കൊച്ചു കൊച്ചു വിജയങ്ങളിലൂടെ ജീവിതം സന്തോഷമായി മോന്നോട്ടു കൊണ്ടുപോകുന്നതിന്...

മുതിര്‍ന്നവര്‍ പറഞ്ഞു തരാറുണ്ടായിരുന്ന കഥകളെക്കാള്‍ കൂടുതല്‍ ദൈവങ്ങളെ അറിഞ്ഞത് ചിത്രകഥ കളിലൂടെയായിരുന്നു.ഒരുപാടു ദൈവങ്ങള്‍ ....ഒരുപാടു അവതാരങ്ങള്‍ ...അവരില്‍ ആദ്യം മനസുടക്കിയത് ജാതി മതങ്ങള്‍ക്കതീതമായി എല്ലാ മനുഷ്യരെയും സ്നേഹിക്കണമെന്നു കാണിച്ചുതന്ന അയ്യപ്പസ്വാമിയിലായിരുന്നു. അയ്യപ്പനും വാവരും ഒരു നല്ല കൂടുകെട്ടിന്റെ ഏറ്റവും വലിയ ഉദാഹരണമായി ഇന്നത്തെ കാലത്തെ പ്രസക്തിയുള്ള മോഡലായി മനസ്സില്‍ നില്ക്കുന്നു...
ദൈവം സ്നേഹമാണ് സുഹൃത്താണ് സംരക്ഷണമാണ് എന്ന അറിവ് ഒരു വല്ലാത്ത ആനന്ദം തരുന്നു. എന്നിലെ സ്വഭാവ വിശേഷങ്ങള്‍ പ്രാര്‍ത്ഥനയിലൂടെ പങ്കുവക്കാന്‍ ...വിഷമം തോന്നുമ്പോള്‍ ...ചില ചില സ്വകാര്യ സന്തോഷങ്ങള്‍ പങ്കുവക്കാന്‍ എല്ലാം ഞാന്‍ ആദ്യം തിരഞ്ഞെടുക്കുന്നത് ദൈവത്തെയാണ്...ശേഷം ദൈവം തന്ന ഒരുപാടു നല്ല സുഹൃത്തുക്കളെയും ...
പ്രായ ഭേദങ്ങലോ ലിംഗ ഭേദങ്ങലോ ഇല്ലാത്ത ഒരു നല്ല സുഹൃത്ത് വലയം ...അതാണെന്റെ ശക്തി ....അതാണെനിക്ക് ദൈവം തന്ന ഏറ്റവും നല്ല വരം...അതുപോലെ സ്വന്തം കുടുംബവും മാതാപിതാക്കളും നല്കുന്ന പിന്തുണയാണ് അപ്രതീക്ഷിത സാമ്പത്തിക നഷ്ടങ്ങള്‍ തരണം ചെയ്തുകൊണ്ട് വീണ്ടും വീണ്ടും ഈ മേഖലയില്‍ പരീക്ഷണങ്ങള്‍ നടത്താന്‍ തയ്യാറാകുന്നത്..അങ്ങിനെയുള്ള ഒരു കൂട്ടുകെട്ടിന്റെ പ്രോത്സാഹനമാണ് ,ആഗ്രഹമാണ് _ശാസ്താരം _എന്ന ഈ ഇടവേളയ്ക്കു ശേഷമുള്ള തുടക്കം.
ഒരുപാടു ആശയങ്ങള്‍ മനസ്സിലുണ്ട്. ഓരോന്നും സമയമെടുത്ത് നല്ല പ്ലാനിങ്ങോടെ മാത്രമെ ചെയ്യുകയുള്ളൂ ...പുതിയ പ്രതിഭകള്‍ക്ക് അവസരം കൊടുത്തുകൊണ്ടുള്ള സാമൂഹിക പ്രസക്തിയുള്ള മൂന്നു ഡോകുമെന്ററി ഫിലിംസ് ആയിരിക്കും അടുത്ത വര്‍ക്ക്. എല്ലാം ഉദ്ദേശിക്കുന്ന പോലെ നടക്കാന്‍ ഭഗവാനോട് പ്രാര്‍ത്ഥിക്കുന്നു..കൂടെ എല്ലാവരുടെയും അനുഗ്രഹങ്ങളും പ്രതീക്ഷിച്ചുകൊള്ളുന്നു ....

fine.
ReplyDeleteall the best.
devan
ആശംസകൾ
ReplyDeleteGood luck man..
ReplyDelete